ഗണേഷ് കുമാർ കലാപ ആഹ്വാനം നടത്തിയെന്ന് പരാതിയുമായി ഐഎംഎ
Wednesday, March 15, 2023 7:17 PM IST
തിരുവനന്തപുരം: പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ കലാപ ആഹ്വാനം നടത്തിയെന്ന് പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഗണേഷ് കുമാറിനെതിരേ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്ന് ഐഎംഎ അറിയിച്ചു.
ചില ഡോക്ടർമാരെ മുക്കാലിയിൽ കെട്ടി തല്ലണമെന്ന് ഗണേഷ് കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് എതിരേയാണ് ഐഎംഎ പരാതി നൽകുന്നത്. ഗണേഷിന്റെ പ്രസ്താവന കലാപ ആഹ്വാനമാണെന്നും നിയമവ്യവസ്ഥിതിയോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും ഐഎംഎ അറിയിച്ചു.
തന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടായിരുന്നു ഗണേഷിന്റെ വിമർശനം.