അമേരിക്കയിൽ ഇന്ത്യൻ താരത്തിന് നേരെ ആക്രമണം
Friday, March 17, 2023 12:31 AM IST
കാലിഫോർണിയ: ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന ഇന്ത്യൻ ചലച്ചിത്ര താരത്തിന് നേരെ ആക്രമണം. ബോളിവുഡ് നടനായ അമൻ ധലിവാളാണ് ആക്രമണത്തിന് ഇരയായത്.
കാലിഫോർണിയയിലെ പ്ലാനറ്റ് ഫിറ്റ്നസ് എന്ന ജിമ്മിൽ വ്യായാമം നടത്തുന്നതിനിടെയാണ് ധലിവാൾ ആക്രമിക്കപ്പെട്ടത്. കോടാലിയുമായി എത്തിയ അക്രമി ധലിവാളിന്റെ ശരീരത്തിൽ ആയുധം വച്ച് ഭീഷണിപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്തു.
ജിമ്മിലെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ അക്രമി ഏറെ നേരം താരത്തെ ബന്ദിയാക്കി നിർത്തി. അക്രമിയുടെ ശ്രദ്ധ തെറ്റിയ വേളയിൽ ധലിവാൾ ഇയാള മലർത്തിയടിച്ചു. തുടർന്ന് ജിമ്മിലെ മറ്റുള്ളവർ ചേർന്ന് അക്രമിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.
തലയിലും നെഞ്ചിലും പരിക്കേറ്റ ധലിവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.