ഇക്വഡോറിലെ ഭൂചലനം; മരണസംഖ്യ 13 ആയി
Sunday, March 19, 2023 7:28 AM IST
ക്വിറ്റോ: ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായത്.
നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രാജ്യത്തിന്റെ ദക്ഷിണമേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം തീരമേഖലയിലും വടക്കൻ പെറുവിലുമുണ്ടായി.