ഒമാനിൽ പൂർണ ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു
Tuesday, March 21, 2023 3:30 AM IST
മസ്കറ്റ്: ഒമാനി പൗരന്മാർക്കും പ്രവാസികൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തില്‍ നിന്ന് 98 ആയി ഉയര്‍ത്തിയിരിക്കുന്നതെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറൽ നാസര്‍ അല്‍ ജാഷ്മി അറിയിച്ചു.
ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണെന്ന് "ടുഗെദര്‍ വി പ്രോഗ്രസ്' ഫോറം പരിപാടിയില്‍ മന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസില്‍ നിന്നും ഉയര്‍ത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.