ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസിന് അംഗീകാരം
Friday, March 24, 2023 7:28 PM IST
തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചു. ഇതുസംബന്ധിച്ചു നാഷണൽ മെഡിക്കൽ കമ്മീഷന്റെ കത്ത് സർക്കാരിനു ലഭിച്ചു.
സർക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണു കോന്നി, ഇടുക്കി മെഡിക്കൽ കോളജുകൾക്ക് 100 എംബിബിഎസ് സീറ്റുകൾക്ക് വീതം നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.