കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
Saturday, March 25, 2023 7:13 PM IST
തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നും ഞായറാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം.
മധ്യ-തെക്കൻ ജില്ലകളിലും പാലക്കാട്, വയനാട് ജില്ലകളിലും വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.