"കോൺഗ്രസ് കർണാടകയെ കാണുന്നത് എടിഎം ആയി'
Saturday, March 25, 2023 6:57 PM IST
ബംഗളൂരു: നേതാക്കളുടെ പണപ്പെട്ടി നിറയ്ക്കാനുള്ള എടിഎം ആയി ആണ് കോൺഗ്രസ് കർണാടകയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാർട്ടിയുടെ വിജയസങ്കൽപ യാത്രയുടെ ദേവനാഗ്രെ മേഖലാ പര്യടനത്തിനിടെയുള്ള പൊതുസമ്മേളനത്തിലാണ് മോദി ഈ പ്രസ്താവന നടത്തിയത്. കോൺഗ്രസിൽ നിന്ന് വിഭിന്നമായി പുരോഗമിക്കുന്ന ഇന്ത്യയുടെ ചാലകശക്തിയാക്കി കർണാടകയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാർഥതയും അവസരവാദവും നിറഞ്ഞ നിരവധി കൂട്ടുകക്ഷി സർക്കാരുകളെ സംസ്ഥാനം കണ്ടിട്ടുണ്ട്. ഇനി വേണ്ടത് ഉയർന്ന ഭൂരിപക്ഷത്തിലുള്ള, ഭരണസ്ഥിരതയുള്ള ബിജെപി സർക്കാർ ആണ്. ഡബിൾ എൻജിൻ സർക്കാർ നിലനിർത്താൻ ഏവരും സഹായിക്കണമെന്നും മോദി അഭ്യർഥിച്ചു.