ടുണിഷ്യയിൽ അഭയാർഥി ബോട്ടുകൾ മുങ്ങി 29 പേർ മരിച്ചു
Sunday, March 26, 2023 7:15 PM IST
ടുണിസ്: ടുണിഷ്യയിലെ മാദിയ തീരത്തിന് സമീപം രണ്ട് അഭയാർഥി ബോട്ടുകൾ മുങ്ങി 29 പേർ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി.
ആഫ്രിക്കയിൽ നിന്നും മെഡിറ്റനേറിയൻ കടൽ കടന്ന് ഇറ്റലിയിലേക്ക് കുടിയേറാൻ ശ്രമിച്ചവരുടെ ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ടുണിഷ്യൻ അധികൃതർ ബോട്ടുകൾ കണ്ടെത്തിയത്. ഒരു ബോട്ടിൽ നിന്ന് 19 മൃതദേഹങ്ങളും മറ്റൊന്നിൽ നിന്ന് 10 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.
24 മണിക്കൂറിനിടെ ഇറ്റാലിയൻ ദ്വീപായ ലംപെദുസയിൽ 2,000 അഭയാർഥികളാണ് എത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 80 അഭയാർഥി ബോട്ടുകൾ തടഞ്ഞതായും 3,000 പേരെ കസ്റ്റഡിയിലെടുത്തതായും ഇറ്റലി വ്യക്തമാക്കി. ഇതേ കാലയളവിൽ അഞ്ച് ബോട്ടുകൾ മുങ്ങി 38 അഭയാർഥികളെ കാണാതായിരുന്നു.