പരിക്ക്; യുറോ യോഗ്യതയ്ക്ക് ഫിൽ ഫോഡനില്ല
Sunday, March 26, 2023 9:48 PM IST
ലണ്ടൻ: ഇംഗ്ലിഷ് യുവതാരം ഫിൽ ഫോഡൻ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് പിന്മാറി. അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതോടെയാണ് യുക്രെയ്നെതിരായ മത്സരത്തിന് മുമ്പായി താരം പിന്മാറിയത്.
കഴിഞ്ഞ ആഴ്ച 2-1 എന്ന സ്കോറിന് ഇറ്റലിയെ തകർത്ത മത്സരത്തിൽ 12 മിനിറ്റ് മാത്രമാണ് ഫോഡൻ കളിച്ചത്. മത്സരശേഷം ലണ്ടനിൽ മടങ്ങിയെത്തിയ ഉടൻ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു.
ലിവർപൂളിനെതിരായി ശനിയാഴ്ച നടക്കുന്ന വമ്പൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഫോഡന്റെ സേവനം മാഞ്ചസ്റ്റർ സിറ്റിക്ക് ലഭ്യമാകില്ലെന്ന് ഇതോടെ ഉറപ്പായി. ഫോഡൻ പരിക്ക് മാറി എന്ന് ടീമിലേക്ക് മടങ്ങിയെത്തുമെന്ന് സിറ്റി വ്യക്തമാക്കിയിട്ടില്ല.