ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ട് വിലക്കി ഇന്ത്യ
വെബ് ഡെസ്ക്
Tuesday, March 28, 2023 10:34 AM IST
ന്യൂഡൽഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യ വിലക്കി. അമൃത്പാൽ, ഖാലിസ്ഥാൻ പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടി.
സർക്കാർ വൃത്തങ്ങളുടെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, അമൃത്പാൽ സിംഗ് നേപ്പാളിൽ ഒളിവിൽ കഴിയുന്നതായി കാഠ്മണ്ഡു പോസ്റ്റ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അമൃത്പാലിനെ മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് നേപ്പാളിനോട് ഇന്ത്യ ആവശ്യപ്പെട്ടു.