ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; സൂപ്പർ കപ്പിന് ലൂണയില്ല
Wednesday, March 29, 2023 11:14 PM IST
കൊച്ചി: സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ ലൂണയ്ക്ക് അവധി അനുവദിക്കുകയാണെന്ന് ക്ലബ് അറിയിച്ചു.
ടൂർണമെന്റിന്റെ പ്രാധാന്യം മനസിലാക്കുന്നെങ്കിലും ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ലൂണ വിട്ടുനിൽക്കുകയാണെന്നും ടീം ട്വിറ്ററിലൂടെ അറിയിച്ചു.
ഏപ്രിൽ മൂന്ന് മുതൽ 25 വരെ കോഴിക്കോട്ടും മഞ്ചേരിയിലുമായാണ് സൂപ്പർ കപ്പ് നടക്കുന്നത്. ഐഎസ്എൽ, ഐ ലീഗ് ക്ലബുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ബംഗളൂരു എഫ്സി ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നത്.