ഇടുക്കിയിൽ അഞ്ചംഗ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു; ദമ്പതികൾ മരിച്ചു
Friday, March 31, 2023 4:35 PM IST
ഇടുക്കി: ഇടുക്കിയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. കഞ്ഞിക്കുഴി പുന്നയാർ ചൂടൻസിറ്റിയിലാണ് സംഭവം.
ദമ്പതികളായ ബിജു, ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ 11, എട്ട്, രണ്ട് വയസുള്ള മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവർ അപകടനില തരണം ചെയ്തു. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.