സത്യേന്ദർ ജെയിന്റെ ജാമ്യപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
Thursday, April 6, 2023 2:32 PM IST
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി.
സത്യേന്ദർ ജെയിൻ സ്വാധീനമുള്ള വ്യക്തമയാണെന്നും തെളിവുകൾ നശീപ്പിക്കാൻ സാധ്യയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ വർഷം മേയ് 30നാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലായാത്. ഇയാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് കന്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം.