കര്‍ണാടകയില്‍ ബിബിഎംപി ഓഫീസറുടെ വീട്ടില്‍ ലോകായുക്ത റെയ്ഡ്; സ്വര്‍ണവും പണവും പിടിച്ചെടുത്തു
Monday, April 24, 2023 12:10 PM IST
ബംഗളൂരു: കര്‍ണാടകയില്‍ ബിബിഎംപിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ ലോയായുക്ത റെയ്ഡ്. കണക്കില്‍ പെടാത്ത സ്വര്‍ണവും പണവും പിടിച്ചെടുത്തു.
ബിബിഎംപി ടൗണ്‍ പ്ലാനിംഗിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഗംഗാധരയ്യുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ബംഗളൂരുവിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ യെലഹങ്കാ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാള്‍.
അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം.