എഐ കാമറ ഇടപാട്: അഴിമതിപ്പണം പോകുന്നത് കണ്ണൂരിലേക്കെന്ന് വി.ഡി. സതീശൻ
Sunday, April 30, 2023 5:40 AM IST
മലപ്പുറം: 234 കോടി രൂപയുടെ പദ്ധതിയിൽ 140 കോടി അടിച്ചു മാറ്റിയ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണ് എഐ കാമറ സ്ഥാപിക്കലെന്നും എല്ലാ അഴിമതിയിലെയും പണം പോകുന്ന പെട്ടി കണ്ണൂരിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആ പെട്ടി പിടികൂടാനുള്ള യാത്രയിലാണ് പ്രതിപക്ഷമെന്നും ജനങ്ങളെ പ്രയാസപ്പെടുത്തുന്നതിൽ ഗവേഷണം നടത്തുന്ന സർക്കാരാണ് കേരളത്തിലേതെന്നും സതീശൻ പറഞ്ഞു.
മലപ്പുറം ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടക്കരയിൽ സംഘടിപ്പിച്ച വി.വി. പ്രകാശ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.