"ദ കേരള സ്റ്റോറി' സിനിമ നിരോധിക്കേണ്ടതില്ലെന്ന നിലപാടുമായി ശശി തരൂർ
സ്വന്തം ലേഖകൻ
Monday, May 1, 2023 4:19 PM IST
തിരുവനന്തപുരം: "ദ കേരള സ്റ്റോറി' എന്ന സിനിമ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് ശശി തരൂർ എംപി. സിനിമ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
കേരളത്തിൽ സിനിമ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് അടക്കം ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിന് വിരുദ്ധമാണ് തരൂരിന്‍റെ നിലപാട്. ഇത് നിങ്ങളുടെ കേരള സ്റ്റോറിയാണെന്നും ഞങ്ങളുടെ കേരളത്തിന്‍റെ കഥ ഇങ്ങനെയല്ലെന്നും തരൂർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു. ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ചാണ് തരൂർ വിമർശനം ഉന്നയിച്ചത്.