ഫ്ലൈ ദുബായ് യാത്രക്കാരുടെ എണ്ണത്തില്‍ വർധന
Friday, May 5, 2023 6:13 AM IST
കൊച്ചി: ഫ്ലൈ ദുബായ് യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ 33.7 ലക്ഷം പേര് ഫ്ലൈ ദുബായ് ഫ്ലൈറ്റുകളില്‍ യാത്ര ചെയ്തതായും മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 50 ശതമാനം കൂടുതലാണിതെന്നും അധികൃതർ അറിയിച്ചു.
ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ തിരക്കു പരിഗണിച്ച് സീറ്റുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവ് വരുത്തിയതായി ഫ്ലൈ ദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഘയ്ത് അല്‍ ഘയ്ത് അറിയിച്ചു.