അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
Monday, May 29, 2023 10:45 PM IST
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് മടങ്ങുന്പോൾ അജ്ഞാതൻ വെടിവയ്ക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മോഷണ ശ്രമത്തിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂഡിന്റെ കുടുംബം 30 വർഷമായി അമേരിക്കയിലാണ്.