ഒഡീഷ ട്രെയിൻ അപകടം: തിരിച്ചറിയാതെ 82 മൃതദേഹങ്ങൾ
Friday, June 9, 2023 5:05 PM IST
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ച 82 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാതെ മോർച്ചറിയിൽ. പല മൃതദേഹങ്ങൾക്കും അവകാശികളില്ല.
ചില മൃതദേഹങ്ങൾ തങ്ങളുടെ കുടുംബാംഗത്തിന്റേതാണെന്ന് അവകാശപ്പെട്ട് ഒന്നിലേറെ പേർ വരുന്നുണ്ട്. ഇത് ആശയക്കുഴപ്പത്തിനും ഇവരെ തിരിച്ചറിഞ്ഞ് കുടുംബങ്ങൾക്ക് വിട്ടുനൽകുന്നതിലും കാലതാമസത്തിന് ഇടയാക്കുന്നുവെന്നും അധികൃതർ പറഞ്ഞു.
മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് അവകാശികളെ കണ്ടെത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ മറ്റു സംസ്ഥാന സർക്കാറുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്.
മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തുന്ന ആളുകൾക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ടെന്നും ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പറഞ്ഞു.