തട്ടിപ്പ് കേസില്‍ സുധാകരന് ഒരു പങ്കുമില്ല: മോന്സന് മാവുങ്കല്‍
Tuesday, June 13, 2023 12:21 PM IST
കൊച്ചി: തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഒരു പങ്കുമില്ലെന്ന് മോന്സന് മാവുങ്കല്‍. തനിക്ക് പറയാനുള്ളതെല്ലാം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനോട് (ഇഡി) പറഞ്ഞിട്ടുണ്ട്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വരെ ഇടപെട്ട കേസാണിതെന്നും മോന്സന് പറഞ്ഞു. മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ പ്രതിചേര്‍ത്ത പശ്ചാത്തലത്തിലാണ് പ്രതികരണം.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ബുധനാഴ്ച ഹാജരാകില്ലെന്ന് സുധാകരൻ പ്രതികരിച്ചു. കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുധാകരൻ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.