ഒരു വർഷം കൂടി; പിഎസ്ജിയിൽ തുടരുമെന്ന് എംബപ്പെ
Tuesday, June 13, 2023 9:01 PM IST
പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരുമെന്ന് വ്യക്തമാക്കി സൂപ്പർ താരം കിലിയൻ എംബപ്പെ. ഒരു വർഷത്തേക്ക് കൂടി താൻ പിഎസ്ജിയിൽ ഉണ്ടാവുമെന്ന് എംബാപ്പെ തന്നെയാണ് വെളിപ്പെടുത്തിയത്. ഈ സീസണിൽ ഫ്രഞ്ച് സൂപ്പർ താരം പാരീസ് വിടുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
2024 വരെ എംബാപ്പെയ്ക്കു പിഎസ്ജിയുമായി കരാർ ഉണ്ട്. കരാർ അവസാനിക്കുന്നതുവരെ പിഎസ്ജിയിൽ തുടരുമെന്നും അതിനു ശേഷം ക്ലബ് വിടുമെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു എംബാപ്പെയുടെ വെളിപ്പെടുത്തൽ.
ഈ സീസണിൽ എംബാപ്പെയെ വിൽക്കാനാണ് ക്ലബ് ശ്രമിക്കുന്നതെന്നാണ് വിവരം. തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള താരം 2024 സീസണോടെ ഫ്രീ ഏജന്റാവും. അത് ഉണ്ടാകാതിരിക്കാൻ താരത്തെ വിൽക്കാനാണ് ക്ലബിന്റെ ശ്രമം.
ഈ സീസണിൽ താൻ റയൽ മാഡ്രിഡിൽ ചേരാൻ ആഗ്രഹിക്കുന്നതായ വാർത്തകൾ ശരിയല്ലെന്നും എംബാപ്പെ പറയുന്നു.