ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​ക സി​വി​ൽ കോ​ഡ് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി ന​ൽ​കി ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ൻ.

ജൂ​ലൈ 28 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സി​വി​ൽ കോ​ഡ് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്നും അ​ഭൂ​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ​യാ​ണ് നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്ക​ൽ പ്ര​ക്രി​യ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ജൂ​ൺ 14-നാ​ണ് സി​വി​ൽ കോ​ഡ് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ സ്വീ​ക​രി​ച്ച് തു​ട​ങ്ങി​യ​ത്. ഓ​ൺ​ലൈ​നി​ലൂ​ടെ​യും ക​ത്തു​ക​ളി​ലൂ​ടെ​യും ഏ​ക​ദേ​ശം 50 ല​ക്ഷം പേ​ർ സി​വി​ൽ കോ​ഡ് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ​മ​ർ​പ്പി​ച്ചെ​ന്നാ​ണ് വി​വ​രം.