സ്പീക്കറുടെ വാഹനത്തില്‍ കാറിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
Sunday, July 30, 2023 12:26 PM IST
കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വാഹനത്തില്‍ കാറിടിച്ചു. രാവിലെ കണ്ണൂര്‍ പാനൂല് ജംഗ്ഷനില്‍വച്ചാണ് സംഭവം.
ഹോംഗാര്‍ഡിന്റെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടെടുത്ത കാര്‍ സ്പീക്കറുടെ വാഹനത്തില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
സ്പീക്കര്‍ അതേ വാഹനത്തില്‍ യാത്ര തുടര്‍ന്നു.