മാവേലിക്കരയിൽ മരുമകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഭാര്യാപിതാവ് അറസ്റ്റിൽ
Thursday, August 3, 2023 3:36 AM IST
മാവേലിക്കര: മാവേലിക്കരയിൽ മരുമകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഭാര്യാപിതാവ് അറസ്റ്റിൽ. ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയ നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മരുമകൻ രാജ്മോഹനാണ് പരിക്കുപറ്റിയത്.
കഴിഞ്ഞ നാല് വർഷമായി രാജ്മോഹൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കഴിഞ്ഞ ദിവസം കുട്ടിയെ തന്റെ ഭരണിക്കാവിലുള്ള വീട്ടിലാക്കി മറ്റൊരാളോടൊപ്പം പോയിരുന്നു.
കുട്ടിയെ കാണാൻ ചെന്ന രാജ്മോഹനെ പ്രതി ആക്രമിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ വിജയൻ രാജ്മോഹന്റെ മുഖത്ത് കമ്പിവടിക്ക് എറിയുകയും രാജ്മോഹനന്റെ പല്ലുകൾ ഇളകിപ്പോകുകയും ചെയ്തു.
കുറത്തികാട് ഐഎസ്എച്ച്ഒ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ എസ്ഐ ബൈജു, ബിന്ദുരാജ്, സീനിയർ സിപിഒമാരായ നൗഷാദ്, അരുൺകുമാർ, ശ്യാം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.