റഷ്യയിലെ ഗ്യാസ് സ്റ്റേഷനില്‍ സ്ഫോടനം; 12 പേര് കൊല്ലപ്പെട്ടു
Tuesday, August 15, 2023 6:26 AM IST
മോസ്കോ: റഷ്യയില്‍ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡാഗെസ്താനിലാണ് സംഭവം.
60ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗത്താണ് തീ ആദ്യം പിടിച്ചത്. തുടര്‍ന്ന് പെട്രോള്‍ സ്റ്റേഷനിലേക്ക്് തീ പടരുകയായിരുന്നു.
അപകടത്തില്‍ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല.