""പാർട്ടി സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല'' ; മാസപ്പടിയിൽ മാധ്യമങ്ങളോട് ക്ഷോഭിച്ച് മന്ത്രി റിയാസ്
Tuesday, August 15, 2023 11:51 AM IST
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് വിശദമായ പ്രസ്താവന ഇറക്കിയതാണ്. എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് മാധ്യമ ഉടമകള്‍ സ്വാതന്ത്ര്യം നല്‍കാത്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരുന്നത്. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാധ്യമപ്രവര്‍ത്തകരാണെന്നും മന്ത്രി വിമര്‍ശിച്ചു.