സ്വാതന്ത്ര്യദിന പരേഡിനെത്തിയ വ്യാജ സൈനികൻ പിടിയിൽ
Tuesday, August 15, 2023 11:48 PM IST
ഭുവനേശ്വർ: സ്വാതന്ത്ര്യദിന പരേഡിനിടെ സൈനിക യൂണിഫോം ധരിച്ചെത്തിയ വ്യാജ ജവാൻ പിടിയിൽ.
ഒഡീഷയിലെ പുരി ജില്ലയിലാണ് സംഭവം നടന്നത്. താലാബാനിയ പരേഡ് ഗ്രൗണ്ടിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടയിലാണ് ഖുംഭാർപദ സ്വദേശിയായ വ്യാജൻ പിടിയിലായത്.
സൈനികവേഷം ധരിച്ച ഗ്രൗണ്ടിലെത്തിയ ഇയാൾ മാധ്യമപ്രവർത്തകർക്കായുള്ള പ്രത്യേക മേഖലയിലാണ് നിലയുറപ്പിച്ചത്. ഏറെനേരം മുഖംമറച്ച് നിന്ന്, സംശയാസ്പദമായ പെരുമാറ്റം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.
പ്രതി എന്തിനാണ് സൈനികവേഷം ധരിച്ച് ഗ്രൗണ്ടിലെത്തിയതെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.