സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി
Sunday, August 27, 2023 9:05 PM IST
തിരുവനന്തപുരം: കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 345) സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി.
ഞായറാഴ്ച വൈകുന്നേരം 3.30 ന് ആണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.
യാത്രക്കാരെ എയർപോർട്ടിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലേക്ക് മാറ്റി. ഇവരെ പിന്നീട് വൈകിട്ട് 7.15നുള്ള മറ്റൊരു വിമാനത്തിൽ (ഐഎക്സ് 345) ദുബായിലേക്ക് കൊണ്ടു പോയി.