മൂലങ്കാവില്‍ വീണ്ടും കടുവയിറയിറങ്ങി; പശുവിനെ ആക്രമിച്ചു
Friday, September 1, 2023 9:33 AM IST
വയനാട്: മൂലങ്കാവില്‍ വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രദേശത്ത് കടുവയിറങ്ങുന്നത്.
വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് തൊഴുത്തില്‍ കയറി പശുവിനെ ആക്രമിച്ചത്. പശുവിന്റെ കഴുത്തിന് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. എരളോട്ടുകുന്ന് രാജേഷിന്റെ പശുവിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കടുവ ഒരു നായയെ പിടികൂടിയിരുന്നു. തൊട്ടടുത്ത ദിവസം കോഴി ഫാമില്‍ കയറി നൂറോളം കോഴികളെ കൊന്നൊടുക്കിയിരുന്നു.
വനംവകുപ്പ് പലയിടത്തും കാമറ സ്ഥാപിച്ചെങ്കിലും കടുവയുടെ ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.