കനത്ത മഴ; മീൻമുട്ടിയിൽ കുടുങ്ങി വിനോദസഞ്ചാരികൾ
Sunday, September 3, 2023 7:28 PM IST
തിരുവനന്തപുരം: വിതുര മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികൾ കനത്ത മഴ മൂലം വനപ്രദേശത്ത് കുടുങ്ങി. ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന സഞ്ചാരികളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു.
മീന്മൂട്ടി വനത്തിലൂടെ ഒഴുകുന്ന ചെറിയ തോട് കനത്ത മഴയെത്തുടർന്ന് പൊടുന്നനേ നിറഞ്ഞതോടെയാണ് സഞ്ചാരികൾ കുടുങ്ങിയത്.
സംഭവം അറിഞ്ഞയുടൻ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സഞ്ചാരികളെ തോടിന്റെ മറുകരയിലെത്തിച്ചു. മഴ തോർന്നതിന് പിന്നാലെ തോട്ടിലെ വെള്ളം ഇറങ്ങിയതോടെ സഞ്ചാരികളുടെ വാഹനങ്ങളും പുറത്തെത്തിച്ചു.