മുസ്ലിം വേഷം ധരിച്ചെത്തിയ വിദ്യാർഥിനികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകൾ
Tuesday, September 5, 2023 7:58 PM IST
പാരിസ്: മുസ്ലിം വേഷമായ "അബായ' ധരിച്ചെത്തിയ വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകൾ.
അബായ ധരിച്ച് മുന്നൂറോളം പെൺകുട്ടികളാണ് സർക്കാർ സ്കൂളുകളിലേക്ക് എത്തിയതെന്നും വസ്ത്രധാരണനിയമങ്ങൾ അറിയിച്ചതോടെ ഇവരിൽ ഭൂരിഭാഗം പേരും ഇത് അനുസരിച്ചെന്നും ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്തൽ അറിയിച്ചു. അബായ മാറ്റാൻ വിസമ്മതിച്ച 67 കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചെന്നും അത്തൽ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ്, പുതിയ പഠനവർഷം മുതൽ സ്കൂളുകളിൽ അബായ വിലക്കുന്നതായുള്ള ഉത്തരവ് ഫ്രഞ്ച് സർക്കാർ പുറത്തിറക്കിയത്. അബായ വിലക്കിയുള്ള ഉത്തരവ് പുറത്തുവന്നതിന് ശേഷമുള്ള ആദ്യ സ്കൂൾ ദിനം ഇന്നായിരുന്നു.