ജമ്മുവിൽ മണ്ണിടിച്ചിൽ: നാലുപേർ മരിച്ചു
Wednesday, September 13, 2023 3:04 AM IST
ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രക്ക് കൊക്കയിലേക്കു മറിഞ്ഞ് നാലു പേർ മരിച്ചു. ട്രക്ക് ഡ്രൈവർ മുഹമ്മദ് അഫ്സൽ ഗാരു (42), കുൽഗാമിലെ സഹോദരൻ അൽതാഫ് ഗാരു (36), ഇർഫാൻ അഹമ്മദ് (33), അനന്ത്നാഗിലെ സഹോദരൻ ഷൗക്കത്ത് അഹമ്മദ് (29) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ റാംബൻ ജില്ലയിലെ ഷെർബിബിക്ക് സമീപം ഹൈവേയിലാണു സംഭവം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിനെത്തുടർന്ന് കാഷ്മീരിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക ഹൈവേയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.