രാജസ്ഥാനിൽ കോൺഗ്രസിന് ഭരണത്തുടർച്ചയെന്നു അഭിപ്രായ സർവേ
Thursday, September 14, 2023 6:12 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് അഭിപ്രായസർവേ.
200 അംഗ നിയമസഭയിൽ 105 വരെ സീറ്റ് നേടി അധികാരം നേടുമെന്നാണ് ഐഎഎൻഎസ്-പോൾസ്ട്രാറ്റ് അഭിപ്രായ സർവേയിൽ പറയുന്നത്.
ബിജെപിക്ക് 89 മുതൽ 97 വരെ സീറ്റ് ലഭിക്കാമെന്നും സർവേയിലുണ്ട്.