മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, September 19, 2023 6:06 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടവിട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടിമുണ്ട്.