തിരുവനന്തപുരം: ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന ശേഷം ഒളിവില്‍ പോയ യുവാവ് പിടിയില്‍. കോവൂര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ശങ്കരന്‍(32) എന്ന അജിത്താണ് അറസ്റ്റിലായത്. ഒക്ടോബര്‍ 30ന് വര്‍ക്കലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

കല്ലമ്പലം സ്വദേശി അബ്ദുള്‍ കരീമിന്‍റെ വീട്ടിലെ പെൺ ആട്ടിന്‍കുട്ടിയെ അജിത്ത് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. ആട്ടിന്‍കുട്ടി ചത്തതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി വീട്ടിലെത്തിയ കാര്യം വ്യക്തമായത്.

അര്‍ദ്ധരാത്രിയില്‍ പൂര്‍ണ നഗ്നനായി എത്തിയ അജിത്ത് പെണ്‍ആട്ടിന്‍ കുട്ടിയെ തെരഞ്ഞ് പിടിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. സംഭവദിവസം പുലര്‍ച്ചെ മൂന്നു മുതല്‍ ഇയാള്‍ വീടിന്‍റെ പരിസരത്തുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വിശദാംശങ്ങള്‍ ലഭിച്ചത്. മുന്‍പൊരിക്കല്‍ ഒരു പശുക്കുട്ടിയേയും ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി സൂചനയുണ്ട്. വര്‍ക്കലയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.

അജിത്തിന് കുറ്റകൃത്യങ്ങള്‍ നടത്താന്‍ സഹായിച്ച രണ്ട് പേരെ മുന്‍പ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അജിത്തിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.