യുവതിയെ പീഡിപ്പിച്ചു; സീനിയർ ഗവ. പ്ലീഡർക്കെതിരെ കേസ്
Wednesday, November 29, 2023 11:38 PM IST
ചോറ്റാനിക്കര: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഗവ. പ്ലീഡർക്കെതിരെ ചോറ്റാനിക്കര പോലീസ് കേസെടുത്തു. ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ പി.ജി. മനുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഒരു കേസുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ കുടുംബത്തോടൊപ്പമെത്തിയ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച ഗവ. പ്ലീഡർ പിന്നീട് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിലുംവച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്.
എറണാകുളം റൂറൽ എസ്പിക്ക് യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തിട്ടുള്ളത്.