ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലെത്തി; ഭർത്താവ് അറസ്റ്റിൽ
Sunday, December 10, 2023 3:20 AM IST
ഭുവനേശ്വർ: ഒഡീഷയിൽ ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവ്. നായഗർ ജില്ലയിലെ ബിദാപജു ഗ്രാമത്തിലാണ് സംഭവം,
ധരിത്രി(30)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് അർജുൻ ബാഗ(35)യെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലനടന്നത്.
അറുത്തെടുത്ത ഭാര്യയുടെ തലയുമായി ബനിഗോച്ച പോലീസ് സ്റ്റേഷനിലാണ് അർജുൻ എത്തിയത്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് തല വെട്ടിയതെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ തലയില്ലാത്ത ശരീരവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബനിഗോച്ച പോലീസ് സ്റ്റേഷന്റെ ഇൻസ്പെക്ടർ ഇൻ-ചാർജ് ലക്ഷ്മൺ ദണ്ഡസേന പറഞ്ഞു.