കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം വ​ന്‍ ലാ​ഭ​ത്തി​ലേ​ക്ക്. 2021 നം​വ​ബ​റി​ല്‍ തു​ട​ങ്ങി​യ ബ​ജ​റ്റ് ടൂ​റി​സം കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് നേ​ടി​യെ​ടു​ത്ത​ത്. ഓ​രോ ദി​വ​സ​വും കെ​എ​സ്ആ​ര്‍​ടി​സി പാ​ക്കേ​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​യൊ​രു​ക്കു​ന്നു​ണ്ട്.

ആ​ന​വ​ണ്ടി​യി​ലെ യാ​ത്ര​യി​ല്‍ മൂ​ന്നാ​റാ​ണ് സൂ​പ്പ​ര്‍​ഹി​റ്റ്. ഗ്രൂ​പ്പാ​യും ഒ​റ്റ​യ്ക്കും മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്തു യാ​ത്ര​ചെ​യ്യാം. ബ​ജ​റ്റ് ടൂ​റി​സ​ത്തി​നു ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​തും ലാ​ഭ​കൊ​യ്ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വ​രു​മാ​ന​ത്തി​ന​പ്പു​റം സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും കു​റ​ഞ്ഞ ചെ​ല​വി​ല്‍ യാ​ത്രാ​നു​ഭ​വം സാ​ധ്യ​മാ​ക്കു​ക​യാ​ണു കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ല​ക്ഷ്യം. അ​തു​ത​ന്നെ​യാ​ണ് ഈ ​പാ​ക്കേ​ജു​ക​ളെ ജ​ന​പ്രി​യ​മാ​ക്കി​യ​തും. ച​തു​രം​ഗ​പ്പാ​റ​യി​ലേ​ക്കു​ള്ള ആ​ന​വ​ണ്ടി ഉ​ല്ലാ​സ​യാ​ത്ര ഇ​ന്നു കോ​ട്ട​യം ഡി​പ്പോ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ഗ​വി​യി​ലേ​ക്ക് ഏ​ഴി​നും കോ​ന്നി-​കും​ഭാ​വു​രു​ട്ടി-​അ​ട​വി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ​ത്തി​നും മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് പ​തി​നൊ​ന്നി​നു​മാ​ണു യാ​ത്ര​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ പു​റ​പ്പെ​ട്ട് രാ​ത്രി തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര​ക​ൾ.

കോ​ന്നി-കും​ഭാ​വു​രു​ട്ടി-അ​ട​വി: 600, മ​ല​ക്ക​പ്പാ​റ 720 എ​ന്നി​ങ്ങ​നെ​യാ​ണു നി​ര​ക്കു​ക​ള്‍. ഗ​വി​യി​ലേ​ക്ക് ഒ​രാ​ള്‍​ക്ക് 1,650 രൂ​പ​യാ​ണ്. ഇ​തി​ല്‍ എ​ന്‍​ട്രിപാ​സ്, ബോ​ട്ടിം​ഗ്, ഉ​ച്ച​യൂ​ണ് എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും.

ടി​ക്ക​റ്റി​ത​ര വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി 2021-ലാ​ണ് കോ​ട്ട​യ​ത്തു​നി​ന്ന് യാ​ത്ര​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന​കം നൂ​റി​ല​ധി​കം സ​ര്‍​വീ​സ് കോ​ട്ട​യ​ത്തു​നി​ന്ന് മാ​ത്രം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ച​തു​രം​ഗ​പ്പാ​റ​യും ഗ​വി​യും കൂ​ടാ​തെ വ​ട്ട​വ​ട, ആ​ഴി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും 15-നു​ള്ളി​ല്‍ ഇ​വി​ടെ​നി​ന്ന് യാ​ത്ര നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ബു​ക്കിം​ഗി​ന്: 9447223212
കോ​ട്ട​യം: 8078248210, 8891068192, 9188456895.
പാ​ലാ: 89215 31106
ച​ങ്ങ​നാ​ശേ​രി: 75101 12360
വൈ​ക്കം: 9995987321