കർഷകനൊരു "താങ്ങ്';റബറിന്റെ താങ്ങുവില കൂട്ടി
Monday, February 5, 2024 10:24 AM IST
തിരുവനന്തപുരം: ബജറ്റിൽ റബറിന്റെ താങ്ങുവില വർധിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റബറിന്റെ താങ്ങുവിലയിൽ പത്ത് രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.
താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യർഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. റബറിന്റെ താങ്ങുവില 170ല്‍നിന്ന് 180 രൂപയായി ആണ് വർധിപ്പിച്ചത്.