അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ
Sunday, February 18, 2024 6:23 PM IST
ന്യൂഡൽഹി: അധിക ബാഗേജുകൾക്ക് എയർ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചു. ഒമാനിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാർക്കാണ് നിരക്കിളവ് ബാധകമാവുക.
45 ശതമാനം വരെയാണ് ഇളവ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. മൂൻകൂർ ടിക്കറ്റ് ബുക്കുചെയ്യുന്നവർക്ക് മാർച്ച് 30 വരെയാണ് ഇളവ് ബാധകമാവുകയെന്ന് എയർ ഇന്ത്യ അറിയിച്ചു.
അഞ്ച് കിലോ അധിക ബാഗേജിന് നേരത്തേ 16 റിയാലായിരുന്നത് പുതിയ തീരുമാനത്തോടെ ഒമ്പത് റിയാലായി കുറഞ്ഞു. 15 കിലോയ്ക്ക് 52 റിയാലിൽ നിന്ന് 30 റിയാലിലേയ്ക്കും നിരക്ക് കുറഞ്ഞു. എന്നാൽ ടിക്കറ്റിനൊപ്പമുള്ള ബാഗേജുകൾക്ക് നിരക്ക് പഴയതുപോലെ തുടരുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.