സതീശനും സുധാകരനും ഒരുമിച്ചെത്തില്ല; പത്തനംതിട്ടയില്‍ സമരാഗ്നിയിലെ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി
Monday, February 26, 2024 10:40 AM IST
പത്തനംതിട്ട: സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരുമിച്ച് നടത്താന്‍ തീരുമാനിച്ച വാര്‍ത്താസമ്മേളനം ഒഴിവാക്കി.
കഴിഞ്ഞ ദിവസം സതീശന് വാര്‍ത്താസമ്മേളനത്തിന് വൈകിയെത്തിയതോടെ സുധാകരന് അസഭ്യപരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. ഇതില്‍ സതീശന് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന.
എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെതുടര്ന്നാണ് വാര്‍ത്താസമ്മേളനം ഒഴിവാക്കിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് നല്കിയ വിശദീകരണം. നേരത്തേ സമരാഗ്നി കടന്നുവന്ന എല്ലാ ജില്ലകളിലും സംയുക്ത വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് ജനകീയ സദസിലേക്ക് നേതാക്കന്മാര് പോയത്.
ഇതനുസരിച്ച് ഇന്ന് പത്തനംതിട്ടയിൽ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന് ഞായറാഴ്ച ഡിസിഡി അറിയിച്ചിരുന്നു. എന്നാല്‍ ഇത് റദ്ദാക്കിയതായി ഡിസിസി നേതൃത്വം രാവിലെ അറിയിക്കുകയായിരുന്നു.