എ​ഫ്സി​ഐ അ​രി ത​രി​ല്ല; റേ​ഷ​ൻ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്
എ​ഫ്സി​ഐ അ​രി ത​രി​ല്ല; റേ​ഷ​ൻ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്
Tuesday, February 27, 2024 7:27 PM IST
തി​രു​വ​ല്ല: ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഗോ​ഡൗ​ണു​ക​ളി​ൽ സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്തി​രു​ന്ന അ​രി​യു​ടെ വി​ത​ര​ണ​ച്ചു​മ​ത​ല​യി​ൽ നി​ന്ന് സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളെ മാ​റ്റി. എ​ഫ്സി​ഐ​യു​ടെ പ​ക്ക​ൽ സ്റ്റോ​ക്കു​ള്ള മു​ഴു​വ​ൻ അ​രി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​യ നാ​ഫെ​ഡ്, കേ​ന്ദ്രീ​യ ഭ​ണ്ടാ​ർ, ദേ​ശീ​യ സ​ഹ​ക​ര​ണ ക​ൺ​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ എ​ന്നീ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നു കേ​ന്ദ്ര ഭ​ക്ഷ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ കേ​ര​ള​ത്തി​ലെ റേ​ഷ​നിം​ഗ് സം​വി​ധാ​നം ത​ന്നെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു.

നി​ല​വി​ലെ രീ​തി അ​നു​സ​രി​ച്ച് സം​ഭ​രി​ക്ക​പ്പെ​ടു​ന്ന അ​രി​ക്ക് കേ​ന്ദ്രം ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​മ്പോ​ൾ സ​പ്ലൈ​കോ അ​ട​ക്കം പ​ങ്കെ​ടു​ത്ത് അ​രി വാ​ങ്ങി​യി​രു​ന്നു. സ​പ്ലൈ​കോ 24 രൂ​പ​യ്ക്ക് എ​ഫ്സി​ഐ​യി​ൽ നി​ന്നു വാ​ങ്ങു​ന്ന വെ​ള്ള അ​രി ഒ​രു രൂ​പ കു​റ​ച്ച് 23 രൂ​പ​യ്ക്കും ചു​വ​ന്ന അ​രി 24 രൂ​പ​യ്ക്കും ന​ൽ​കു​ന്ന​ത്.

പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം സ​പ്ലൈ​കോ​യ്ക്ക് ഇ​ങ്ങ​നെ അ​രി വാ​ങ്ങാ​ൻ ക​ഴി​യി​ല്ല. അ​തേ​സ​മ​യം എ​ഫ്സി​ഐ സ​ബ്സി​ഡി​യോ​ടെ 18.59 രൂ​പ​യ്ക്ക് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​രി കൈ​മാ​റ​ണം. അ​വ​ർ 29 രൂ​പ​യ്ക്ക് ഭാ​ര​ത് ബ്രാ​ൻ​ഡാ​യി വി​ൽ​ക്കു​ക​യും വേ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<