ബംഗളൂരു കഫേയിലെ സ്ഫോടനം; യുവാവിനെ പോലീസ് തെരയുന്നു
Friday, March 1, 2024 9:37 PM IST
ബംഗളൂരു: കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് യുഎപിഎ കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ബംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ബാഗുമായി കഫേയിൽ എത്തിയ യുവാവ് ഭക്ഷണം ഓർഡർ ചെയ്തശേഷം ബാഗ് വച്ചിട്ട് സ്ഥലം വിടുകയായിരുന്നു. സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.
ബാഗ് കൊണ്ടുവച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ദൃശ്യങ്ങളിൽ മുഖം വ്യക്തമാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ക്രൈംബ്രാഞ്ച് എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.