റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; കയറ്റുമതിക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചു
Friday, March 15, 2024 9:41 PM IST
കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് അഞ്ചു രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം.
കേന്ദ്ര നീക്കം രാജ്യത്ത് റബര്‍ വിലവര്‍ധനവിന് വഴിയൊരുക്കിയേക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനം അറിയിച്ചത്. ഷീറ്റിനാണ് കിലോയ്ക്ക് അഞ്ചു രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്.
40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. ജൂണ്‍ മാസം വരെയാണ് ഷീറ്റിന് കിലോയ്ക്ക് അഞ്ചു രൂപ ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്.
ആര്‍എസ്എസ് ഒന്നു മുതല്‍ ആര്‍എസ്എസ് നാലു വരെയുള്ള ഷീറ്റുകൾക്ക് ഇന്‍സെന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.