എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Tuesday, March 19, 2024 10:25 AM IST
ഇടുക്കി: എം.എം.മണിയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. മണി നടത്തിയത് തെറിയഭിഷേകമാണെന്നും അത് നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ പ്രതികരിച്ചു.
തെറിക്കുത്തരം മുറിപ്പത്തല് എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ തന്റെ ഭാഷാശൈലി അതല്ല. നേരത്തെയും തനിക്കെതിരെ മണി ഇത്തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇങ്ങനെ പറയാന്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്നാണ് മണിയുടെ തെറ്റിദ്ധാരണ. തെറിയഭിഷേകം നടത്തി ഇടുക്കി ജില്ലക്കാര്ക്കെതിരായ സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും ഡീന്‍ ആരോപിച്ചു.
ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. ബഫര്‍ സോണ്‍ ഉത്തരവും നിര്‍മാണ നിരോധനവും കൊണ്ടുവന്നത് മണി മന്ത്രിയായിരുന്ന സമയത്താണ്. അതിനെ എന്തുകൊണ്ടാണ് എതിര്‍ക്കാതിരുന്നതെന്ന് മണി വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.