ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
Friday, March 29, 2024 3:18 AM IST
ഷിംല: ഹിമാചൽപ്രദേശിൽ ഹിമപാതത്തെ തുടർന്ന് ഒരാളെ കാണാതായതായി. കുളു ജില്ലയിലെ മണാലിയിലാണ് അപകടമുണ്ടായത്. കാൻഗ്ര നിവാസിയായ രാജേഷ് കുമാറിനെയാണ് കാണാതായത്.
മണാലി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ജഗത്സുഖ് ഗ്രാമത്തിൽ വ്യാഴാവ്ച ഉച്ചയോടെയാണ് മഞ്ഞ് ഉരുകാൻ തുടങ്ങിയത്.
പോലീസും ഭരണകൂടവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും കാണാതായ ആളെ കണ്ടെത്തുന്നതിനായി മഞ്ഞ് നീക്കം ചെയ്യുകയാണെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) മണലി രാമൻ ശർമ പറഞ്ഞു.