ല​ക്നോ: സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സ്ത്രീ​ക്ക് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം.

ജി​ല്ലാ ആ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജി അ​ശോ​ക് കു​മാ​ർ ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്ര​തി 10,000 രൂ​പ പി​ഴ​യും ന​ൽ​ക​ണം. 2022 ജൂ​ലൈ 20 ന് ​മി​ദ്ദ ഗ്രാ​മ​ത്തി​ൽ വ​ച്ച് പ്ര​തി ത​ന്‍റെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ പ​ർ​വേ​സ് അ​ഹ​മ്മ​ദി​ന്‍റെ മേ​ൽ ആ​സി​ഡ് ഒ​ഴി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ർ​വേ​സ് അ​ഹ​മ്മ​ദ് ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് മ​രി​ച്ച​ത്.