പാളം മുറിച്ച് കടക്കുന്നതിനിടെ പരിക്കേറ്റ ആന ഗുരുതരാവസ്ഥയില്‍
Friday, April 12, 2024 2:57 PM IST
പാലക്കാട്: മലമ്പുഴയില്‍ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ പരിക്കേറ്റ ആന ഗുരുതരാവസ്ഥയില്‍. പിന്‍വശത്തെ രണ്ട് കാലുകളുടെയും ചലനമറ്റു. ഇതോടെ ആന കിടപ്പിലാണ്.
ആന രക്ഷപെടാന്‍ സാധ്യത കുറവാണെന്ന് വനംവകുപ്പ് അറിയിച്ചു. ജീവന് നിലനിര്‍ത്താനുള്ള മരുന്നുകള്‍ മാത്രമാണ് നിലവില്‍ ആനയ്ക്ക് നല്‍കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് കൊട്ടേക്കാട്ട് റെയിൽവേ സ്റ്റേഷന് സമീപം പാളം മുറിച്ച് കടക്കുന്നതിനിടെ ആനയ്ക്ക് പരിക്കേറ്റത്. ആനയെ ട്രെയിന്‍ ഇടിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും വേഗത്തില്‍ ഓടുമ്പോള്‍ വീണ് പരിക്കേറ്റതാകാമെന്നും വനംവകുപ്പ് സര്ജൻ വ്യക്തമാക്കി.
അതേസമയം ആനയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ആനപ്രേമി സംഘം വനംമന്ത്രി എ.കെ.ശശീന്ദ്രന് പരാതി നൽകിയിട്ടുണ്ട്.