സിഎംആര്‍എല്‍ എംഡിക്ക് തിരിച്ചടി; ഇഡി അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
Friday, April 12, 2024 3:49 PM IST
കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഇഡി അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഇഡി സമന്‍സിനെതിരേ കര്‍ത്ത നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയത്. ഇത് ചോദ്യം ചെയ്തതാണ് കര്‍ത്ത കോടതിയെ സമീപിച്ചത്.
തങ്ങള്‍ക്കെതിരേ ഇതുവരെ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും സിഎംആര്എലിനെതിരെയുള്ള ഇഡിയുടെ തുടര്‍നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തന്റെ ആരോഗ്യാവസ്ഥ കൂടി പരിഗണിക്കണമെന്നും കര്‍ത്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കേസില്‍ ഇടപെടരുതെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.