നെല്ലിയാമ്പതിയില്‍ പുലിയുടെ ജഡം കണ്ടെത്തി
Monday, April 15, 2024 9:02 AM IST
പാലക്കാട്: നെല്ലിയാമ്പതി കൂനംപാലത്ത് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. തേയില തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. രാത്രിയില്‍ വാഹനം തട്ടിയാകാം പുലി ചത്തതെന്നാണ് നിഗമനം.
ഇതുവഴി കടന്നുപോയ വാഹനങ്ങളുടെ വിവരം വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. വനവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. നേരത്തേ പലതവണ സ്ഥലത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.